തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന് അയച്ച ദൂതന് ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി.
Author: മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതി
Author: എം.മുഹമ്മദ് അക്ബര്
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
തോറ, ബൈബിള്, ഹൈന്ദവവേദഗ്രന്ഥങ്ങള് എന്നിവയുടെ പ്രാമാണികതയെ ഖുര്ആനുമായി താരതമ്യം ചെയ്ത് ഖുര്ആനിന്റെ വ്യതിരിക്തത വ്യക്തമാക്കുന്നു.
Author: എം.മുഹമ്മദ് അക്ബര്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
Source: http://www.islamhouse.com/p/2352
ക്വുര്ആാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില് ഹജ്ജും ഉംറയും സിയാറത്തും ചെയ്യുന്ന്വര്ക്ക്ം ഒരു വഴികാട്ടി. ഹജ്ജ്, ഉംറ, മസ്ജിദുന്നബവി സിയാറത്ത് എന്നിവയുടെ ശ്രേഷ്ഠതകള്, മര്യാദകള്, വിധികള് എന്നിവയെ കുറിച്ചുളള ഒരു സംക്ഷിപ്ത സന്ദേശമാണ് ഇത്. വായനക്കാരന് കൂടുതല് ഉപകാരമുണ്ടാവാന് വേണ്ടി 'ഹജ്ജ്, ഉംറ, സിയാറത്ത് ക്വുര്ആഉനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്' എന്ന ഗ്രന്ഥകാരന്റെ രചനയുടെ സംക്ഷിപ്ത പതിപ്പ്.
Author: സയീദ് ബിന് അലീ ബിന് വഹഫ് അല് കഹ്താനി
റമദാന് മാസത്തിലെ നോമ്പിനെയും അനുബന്ധ കര്മ്മാനുഷ്ടാനങ്ങളെയും കുറിച്ചുള്ള നിരവധി സംശയങ്ങള്ക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടി
Author: പ്രൊഫ: മുഹമ്മദ് മോങ്ങം
Reveiwers: അബ്ദുറസാക് സ്വലാഹി
ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
Reveiwers: മുഹമ്മദ് കബീര് സലഫി