ആഗ്രഹങ്ങള്‍ മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില്‍ പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്‍ത്ഥ ദൈവമല്ലാത്ത മനുഷ്യര്‍ പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്‍ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
Reveiwers: മുഹമ്മദ് കുട്ടി അബൂബക്കര്‍
Publisher: കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍
ഇത്തിബാഉസ്സുന്ന അഥവാ പ്രവാചകചര്യ പിന്‍പറ്റേണ്ട വിഷയത്തിലുള്ള ഗഹനമായ പഠനമാണ് ഈ ഗ്രന്ഥം. ഇത്തിബാഇന്റെ വിവിധ അര്‍ത്ഥതലങ്ങള്‍, ഇത്തിബാഇന്ന് ശരീഅത്തിലുള്ള സ്ഥാനം, ഇത്തിബാഇന്റെ മതവിധി, ഇത്തിബാഇന്ന് സഹായകമാകുന്നതും, തടസ്സമാകുന്നതുമായ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നു.
Author: ഫൈസല് ഇബ്നു അലി ബഗ്ദാദി
Reveiwers: മുഹമ്മദ് സ്വാദിഖ് മദീനി
Translators: അബ്ദുല്‍ ജബ്ബാര്‍ മദീനി
ഹജ്ജ് കര്മ്മം എങ്ങിനെ നിര്വഹിക്കാം എന്നതു വിശദമാക്കുന്നതോടൊപ്പം ഹജ്ജിനൊടനുബന്ധിച്ചും അല്ലാതെയുമുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിശദീകരിക്കുന്നു.
Author: അബ്ദുല്‍ ലതീഫ് സുല്ലമി
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം - അബ്ദുല്‍ റഹ് മാന് സ്വലാഹി
Publisher: ഫൊറിനേര്സ് കാള്‍ ആന്ഡ് ഗൈഡന്‍സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ
Source: http://www.islamhouse.com/p/2355
മുസ്ലിംകളിലും ഇതര മതങ്ങളില് ചിലതിലുമുള്ള വിശ്വാസ കാര്യങ്ങളിലും ആരാധനാകാര്യങ്ങളിലും കാണപ്പെടുന്ന ധാരാളം തീവ്രനിലപാടുകളേയും ജിര്ണ്ണനിലപാടുകളേയും വിശകലനം ചെയ്ത് കൊണ്ട് ഇസ്ലാമിന്റെ യഥാര്‍ത്ഥ രൂപമായ മദ്ധ്യമനിലപാട് വ്യക്തമാക്കുന്ന ഈ കൃതിയിലൂടെ മിതത്വം ആണ് ഇസ്ലാമിന്റെ മുഖമുദ്രയെന്ന് ബോധ്യപ്പെത്തുന്നു.
Author: ശൈഖ് അബ്ദുല്ലാഹ് ബിന് അബ്ദുല്‍ റഹ്മാന് അല്‍ ജിബ്രീന്
Reveiwers: മുഹമ്മദ് സ്വാദിഖ് മദീനി
Translators: അബ്ദുല്‍ ജബ്ബാര്‍ മദീനി
ഇസ്ലാമിക വിശ്വാസം, ഖബര് പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കൃതി.
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്സ് കാള്‍ ആന്ഡ് ഗൈഡന്‍സ് സെ൯റര് - സുല്ഫി
പ്രമാണങ്ങളുടെയും സഹാബാ വനിതകളുടെ ചരിത്രത്തിന്റെയും വെളിച്ചത്തില്‍ ഒരു യാഥാര്ത്ഥ വിശ്വാസിനി ആചരിക്കേണ്ട സല്ഗുണങ്ങള് വ്യക്തമാക്കുന്നു.
Author: നവാല് ബിന്ത്ത് അബ്ദുല്ലാഹ്
Reveiwers: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി